Aadhaar to allow mobile number updates anytime, anywhere.
"ആധാറിലെ അപ്ഡേഷനുകൾക്കായി ഇനി ദീർഘ നേരം ക്യൂ നിൽക്കേണ്ടതില്ല. പകരം മൊബൈൽ ആപ്ലിക്കേഷൻ വഴി മൊബൈൽ നമ്പറും അഡ്രസും മാറ്റാം. അപ്ഡേറ്റ് വേഗത്തിലാക്കാനും ഭൗതിക ആധാർ കാർഡുകൾ വ്യാപകമായി ഉപയോഗിക്കുന്നത് ഒഴിവാക്കാനും വെരിഫിക്കേഷൻ എളുപ്പത്തിലാക്കാനുമാണ് ആധാർ ആപ്ലിക്കേഷൻ പുറത്തിറക്കിയിട്ടുള്ളത്.
ഗൂഗ്ൾ പ്ലേ സ്റ്റോർ, ആപ്പിൾ ആപ്പ് സ്റ്റോർ എന്നിവ വഴിയാണ് ആധാർ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യേണ്ടത്. രണ്ട് വഴികളിലൂടെ ആപ്ലിക്കേഷൻ വഴി വെരിഫിക്കേഷൻ നടത്താം.
ഘട്ടം 1👉
പേരോ, പ്രായമോ നൽകി പ്രൊഫൈൽ ലോഗിൻ ചെയ്യുന്നതാണ്.
ഘട്ടം 2👉
ഇന്‍റർനെറ്റില്ലാതെ വെരിഫിക്കേഷൻ അനുവദിക്കുന്ന തരത്തിൽ തയാറാക്കിയിട്ടുള്ള ക്യൂ.ആർ കോഡ് ഉപയോഗിച്ചും"
ആധാര്‍ ആപ്പ് വഴി മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ചെയ്യേണ്ടത് ഇങ്ങനെ
DOWNLOAD APP (Android)
DOWNLOAD APP (IPHONE)
1. ഫോണില്‍ പുതിയ ആധാര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യുക
2. പുതിയ ആധാര്‍ ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യുക.
3. 'സേവനങ്ങള്‍' വിഭാഗത്തിന് കീഴില്‍, 'മൈ ആധാര്‍ അപ്ഡേറ്റ്' തിരഞ്ഞെടുക്കുക.
4. മൊബൈല്‍ നമ്പര്‍ അപ്ഡേറ്റ് ടാപ്പ് ചെയ്ത് തുടരുക അമര്‍ത്തുക
5. പുതിയ മൊബൈല്‍ നമ്പര്‍ നല്‍കുക.
6. ഒടിപി അധിഷ്ഠിത നടപടികള്‍ പൂര്‍ത്തിയാക്കുക
7. ഫേസ് വെരിഫിക്കേഷന്‍ സ്‌ക്രീനിലേക്ക് റീഡയറക്ട് ചെയ്യപ്പെടും
8. ഫേസ് വെരിഫിക്കേഷന്‍ സ്‌ക്രീനില്‍ എത്തിയാല്‍ ഫേസ് ഓതന്റിക്കേഷന്‍ അമര്‍ത്തുക. തുടരുക ടാപ്പ് ചെയ്യുക.
9. മുഖം വൃത്തത്തിനുള്ളില്‍ വയ്ക്കുക, ഫോണ്‍ നിശ്ചലമായി വയ്ക്കുക, സ്ഥിരീകരണത്തിനായി വൃത്തം പച്ചയായി മാറുന്നത് കാത്തിരിക്കുക
10. മൊബൈല്‍ നമ്പര്‍ അപ്‌ഡേറ്റ് ചെയ്യുന്ന പ്രക്രിയ പൂര്‍ത്തിയാക്കാന്‍ പേയ്മെന്റ് പൂര്‍ത്തിയാക്കുക
Post a Comment